കഴിഞ്ഞ തവണ അധികാരത്തിലെത്തുമ്പോൾ സർക്കാർ സ്കൂളുകൾ കുത്തയഞ്ഞ പുസ്തകം പോലെയായിരുന്നു.പലതും പൂട്ടേണ്ട അവസ്ഥ.എന്നാൽ ആംആദ്‌മി വരുത്തിയ പരിഷ്കാരം വൻ വിജയമായി.പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റമാണ് അതിൽ പ്രധാനം.അതിലൊന്ന് കുട്ടികളിലെ സമ്മർദ്ദം ഒഴിവാക്കാനും ക്ളാസ് മുറികൾ ടെൻഷൻ ഫ്രീ ആക്കാനും പാഠ്യപദ്ധതിയിൽ സന്തോഷം ഒരു വിഷയമാക്കിയതാണ്.
തുടർന്ന് സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കി. സ്‌കൂളുകളിലെ കൊഴിഞ്ഞു പോക്ക് ഒരു പരിധി വരെ തടയാനും പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ഇതിലൂടെ കഴിഞ്ഞു.
15,133 കോടി
ബഡ്ജറ്റിൽ വിദ്യാഭ്യാസത്തിന്
21
അത്യാധുനിക സ്‌കൂളുകൾ
8000
പുതിയ ക്ളാസ് മുറികൾ
17 കോടി
ലൈബ്രറി പുസ്‌തകത്തിന്
100 കോടി
പഴയ ലൈബ്രറികൾ നവീകരിക്കാൻ
1921
പ്രസാധകരുടെ പുതിയ
പുസ്‌തകങ്ങൾ
88.82
ശതമാനം സ്കൂളുകളിലും
കംപ്യൂട്ടർ ലാബുകൾ
36,000
അദ്ധ്യാപകർക്ക്
എസ്.സി.ഇ.ആർ.ടി
വഴി പ്രത്യേക പരിശീലനം
200 അദ്ധ്യാപകർക്ക്
ദേശീയ വിദ്യാഭ്യാസ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശീലനം
CORRECTED