aap

ന്യൂഡൽഹി: ആം ആദ്മി എം.എൽ.എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പ്പിനിടെ ഒരു ആം ആദ്മി പ്രവർത്തകൻ അശോക് മാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹി സ്വദേശിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന് രാഷ്ട്രീബന്ധമില്ലെന്നും കൊല്ലപ്പെട്ട പ്രവർത്തകനുമായി പ്രതിയ്ക്ക് വ്യക്തമിവൈരാഗ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. 2019ലെ വെടിവയ്പ്പ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാളെന്നും അതിനാൽ അതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പു വിജയത്തിനു തൊട്ടു പിന്നാലെയാണ് നരേഷിന്റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പുണ്ടായത്. വെടിയേറ്റ മറ്റൊരു പാർട്ടി പ്രവർത്തകൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദർശനം നടത്തി മടങ്ങുമ്പോൾ കിഷൻഗഢിൽ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റുകൾ കണ്ടെടുത്തു.