bhim-army

ന്യൂഡൽഹി: സംവരണത്തിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിയിൽ റിവ്യൂ പെറ്റീഷൻ ഹർജി ഭീം ആർമി സമർപ്പിച്ചിട്ടുണ്ട്.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എല്ലാ എം.എൽ.എമാരും എം.പിമാരും സർക്കാരിൽ സമ്മർദ്ദം ചെലുത്തി പുതിയ വിധിക്കെതിരെ ഓർഡിനൻസ് ഇറക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. വിധിക്കെതിരെ 16ന് ഡൽഹി മാൻഡി ഹൗസിൽ നിന്നു പാർലമെന്റിലേക്ക് ഭീം ആർമിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നും ആസാദ് അറിയിച്ചു.