adhar-pan-card

ന്യൂഡൽഹി: ആധാർ നമ്പറും പാൻകാർഡും മാർച്ച് 31നുള്ളിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

17.58 കോടി പാൻകാർഡുകൾ ഇനിയും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ഇതുവരെ 30.75 കോടി പാൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയവ എടുക്കണമെങ്കിൽ ആധാർനമ്പർ നിർബന്ധമാണ്.
ആധാറിന്റെ സാധുത 2018ൽ ശരിവച്ച സുപ്രീംകോടതി പാൻകാർഡിന് ആധാർ നിർബന്ധമാക്കിയ കേന്ദ്രനടപടിയും അംഗീകരിച്ചിരുന്നു. നേരത്തെ 2019 ഡിസംബർ 31 ആയിരുന്നു അവസാന തീയതി. അന്തിമ തീയതി പലതവണ നീട്ടിയിരുന്നു.