sasi-tharoor-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേൾ വിവാദ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടകേസിൽ കോടതിയിൽ ഹാജരാകാത്തതിന് ശശിതരൂർ എം.പിക്ക് 5000 രൂപ പിഴ ചുമത്തി. ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിശാൽ പഹൂജയുടേതാണ് നടപടി. ഹാജരാകാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് പിഴ. കേസിൽ തരൂരോ, അഭിഭാഷകനോ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി ബി.ജെ.പി ഉപാദ്ധ്യക്ഷൻ രാജീവ് ബബ്ബറാണ് തരൂരിനെതിരെ മാനനഷ്ടകേസ് നൽകിയത്. 2018 ഒക്ടോബറിൽ ബംഗളൂരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെയാണ് വിവാദ പരാമർശം തരൂർ നടത്തിയത്.