randamoozham

ന്യൂഡൽഹി: രണ്ടാമൂഴം കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെതിരെ എം.ടി. വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ്‌ കോടതിയിൽ നൽകിയ ഹർജിയിലെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു..ശ്രീകുമാർ മോനോൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നാലാഴ്ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും.അതിനകം എംടി മറുപടി നൽകണം. എംടിയുമായുണ്ടാക്കിയ കരാറിൽ, തർക്കങ്ങൾ പരിഹരിക്കാൻ ആർബിട്രേഷൻകോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.അതിനു പകരം മുൻസിഫ്‌ കോടതിയെ സമീപിച്ചതിനെ ശ്രീകുമാർ മോനോൻ ചോദ്യം ചെയ്തു. ആർബിട്രേഷൻ നിലനിൽക്കുമോയെന്ന് മുൻസിഫ്‌കോടതി തന്നെ തീരുമാനിക്കണമെന്ന്‌നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് സംവിധായകൻ സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീകുമാർ മേനോനെതിരെ കോഴിക്കോട് മുൻസിഫ്‌ കോടതിയിൽ എം.ടി. ഹർജി നൽകിയതിനെ തുടർന്ന് മദ്ധ്യസ്ഥത തേടി മേനോൻ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക്‌കോടതിയെ സമീപിച്ചു കോടതി തള്ളി.പിന്നീട് . ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാലാണ് തിരക്കഥാകൃത്ത് കൂടിയായ യ എംടി സിനിമാ പ്രോജക്ടിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചത്. ഈ തിരക്കഥ ഉപയോഗിക്കരുതെന്ന്‌ കോഴിക്കോട് മുൻസിഫ്‌കോടതി ഉത്തരവിട്ടിരുന്നു.