ന്യൂഡൽഹി:വയനാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് രാത്രി യാത്രാ നിരോധനമുള്ള ബന്ദിപ്പൂർ വഴിയുള്ള ദേശീയപാത ഒഴിവാക്കി ബദൽപ്പാത വികസിപ്പിക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.പരിസ്ഥിതിദുർബല പ്രദേശത്തു കൂടി കടന്നുപോകുന്ന ബദൽപാത അംഗീകരിക്കാനാകില്ലെന്നും ആകാശപാതയാണ് പ്രതിവിധിയെന്നും സർക്കാർ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ പറയുന്നു.
മൈസൂരുവിൽ നിന്ന് ബന്ദിപ്പൂർ ദേശീയോദ്യാനം വഴി കടന്നുപോകുന്ന ദേശീയപാതയ്ക്കു പകരം ഹുൻസൂർ- ഗോണിക്കുപ്പ-കുട്ട വഴി മാനന്തവാടിയിലെത്തുന്നതാണ് ബദൽ പാത ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബദൽപാതയെ അനുകൂലിച്ച് ദേശീയ കടുവ സംരക്ഷണ അതോറിട്ടി സത്യവാങ്മൂലം സമർപ്പിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അധിക സത്യവാങ്മൂലം നൽകിയത്. കേസ് മാർച്ച് 20ന് പരിഗണിക്കും.
യാത്രാനിരോധനംനീക്കണം
വ്യോമ റെയിൽ ജല ഗതാഗതമില്ലാത്ത വയനാടിന്റെ അതിജീവന പാതയാണ് ദേശീയ പാത 766 എന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.ദേശീയപാത 766ലെ 25 കിലോമീറ്റർ ഭാഗത്ത് രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ ജില്ലാ മജിസ്ട്രേറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത് യാതൊരു പഠനവും മുന്നൊരുക്കങ്ങളും കൂടാതെയാണ്. .
ബദലല്ലാത്തബദൽ പാത
ബദൽ പാത നിർമ്മാണത്തിന് 250 ഹെക്ടറോളം കൊടും വനവും ആയിരത്തോളം ഹെക്ടർ കൃഷി
ഭൂമിയും നശിപ്പിക്കേണ്ടി വരും.
വയനാട്ടിലേയും കർണാടകത്തിലേയും പല മേഖലകളേയും ബന്ധിപ്പിക്കുന്നില്ല
കർണാടകത്തിൽ നിന്ന് വയനാട്ടിലേക്കും തിരിച്ചും കൃഷി ജോലികൾക്കടക്കം എത്തുന്നവർക്ക് 200
കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരും. ബന്ദിപ്പൂർ പാത വഴിയാണെങ്കിൽ 30 കിലോമീറ്റർ മതി.
പാൽ, പച്ചക്കറി, പലവ്യജ്ഞനം തുടങ്ങിയവയ്‌ക്കടക്കം കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്
സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ബദൽ പാത വന്നാൽ കേരളത്തിൽ
ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിക്കും.
നാറ്റ്പാക്കിന്റെ നിർദേശത്തെത്തുടർന്ന് ബദൽ മാർഗമായി ആകാശ പാത നിർമ്മിക്കാൻ ബഡ്ജറ്റിൽ
250 കോടി മാറ്റിവച്ചിട്ടുണ്ട്.