ന്യൂഡൽഹി: ബോംബെ, കർണാടക, ഡൽഹി ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതി കോളീജിയം സ്ഥലംമാറ്റിയതിൽ വ്യാപക പ്രതിഷേധം. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കും ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജിത്ത് മോറിനെ മേഘാലയ ഹൈക്കോടതിയിലേക്കും കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവി വിജയ്‌കുമാർ മലിമത്തിനെ ഉത്തരാഖണ്ഡിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
ഇതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധരറിനെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്‌തു. ഇത്തരം സ്ഥലം മാറ്റങ്ങൾ കോടതി നടപടികളെയും സുതാര്യമായുള്ള നിയമ വ്യവസ്ഥിതിയെയും ദോഷകരമായി ബാധിക്കും. കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടും. അതിനാൽ ഇന്ന് ജോലിയിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.