trivandrum-airport

ന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നൽകുന്നുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് കേസ് വരിക. നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമ‌ർപ്പിച്ചിരുന്നു. നടത്തിപ്പ് അവകാശം കൈമാറുന്നത് പൊതുതാത്പര്യത്തിനെതിരാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും സർക്കാർ സത്യവാഗ്മൂലത്തിൽ പറഞ്ഞിരുന്നു.