ന്യൂഡൽഹി: ജില്ലാ കോടതികളിലെ ജഡ്ജി തസ്തികയിലേക്ക് സിവിൽ ജഡ്ജിമാരെ നേരിട്ട് പ്രൊമോട്ട് ചെയ്യാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. പ്രവൃത്തി പരിചയമാണ് നിയമനത്തിനു മാനദണ്ഡമെന്നും അഭിഭാഷകരായി ഏഴു വർഷം തുടർച്ചയായി പ്രവൃത്തിച്ചു പരിചയമുള്ളവരെ മാത്രമേ പരിഗണിക്കൂവെന്നും കോടതി പറഞ്ഞു.
സിവിൽ ജഡ്ജി തസ്തികയിലേക്കും ഈ മാനദണ്ഡം പാലിക്കണമെന്നു ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സിവിൽ ജഡ്ജിമാർക്ക് നേരിട്ട് നിയമനം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കമുള്ള നൂറോളം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ജില്ലാ ജഡ്ജി നിയമനത്തിന് ഭരണഘടനയുടെ അനുഛേദം 233 പ്രകാരം ഏഴു വർഷത്തെ അഭിഭാഷക പരിചയം വ്യവസ്ഥ ചെയ്യുന്നു.