ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സഭാ ടിവിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് സ്പീക്കർ ഡൽഹി മുഖ്യമന്ത്രിയെ ക്ഷണിച്ചു. മൂന്നാം വട്ടവും മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്‌രിവാളിനെ അഭിനന്ദിക്കുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറും പങ്കെടുത്തു.