amit-shah-and-kejriwal

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാദിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്‌തില്ലെന്നും ഡൽഹിയിലെ മറ്റ് ഭരണ വിഷയങ്ങളാണ് ചർച്ചയായതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. മൂന്നാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ആദ്യമായാണ് കേജ്‌രിവാൾ അമിത് ഷായെ കാണുന്നത്. ഡൽഹിയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പു നൽകിയെന്നും കേജ്‌രിവാൾ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഷഹീൻബാദ് സംബന്ധിച്ച് കേജ്‌രിവാൾ പരാമർശങ്ങളൊന്നും നടത്തിയിരുന്നില്ല.