aodhya

ന്യൂഡൽഹി:അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ചാൽ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ഭരണഘടനാപരമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഏത് വോട്ടർപട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം കമ്മിഷനുണ്ടെന്നാണ് പ്രധാന വാദം. കമ്മിഷന്റെ അപ്പീലിൽ ഇടക്കാല ഉത്തരവിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗും കോൺഗ്രസും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

'അധികച്ചെലവ്, സമയം നീളും'

2015ലെ പട്ടിക വാർഡ് അടിസ്ഥാനത്തിലും 2019ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണ്. 25,000ത്തോളം ബൂത്തുകളുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കണമെങ്കിൽ വീടുകളിലെത്തി വീട്ടുനമ്പരടക്കം പരിശോധിക്കണം.ഇതിന് 25,000 ഉദ്യോഗസ്ഥരെ വേണം അതിനുശേഷം വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലേക്കുന്നത് കാലതാമസമുണ്ടാക്കും. പതിനഞ്ചര ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ പകുതിപ്പേർ വോട്ടർമാരായി. 2019ലെ പട്ടിക ഉപയോഗിച്ചാൽ പത്ത് കോടിയുടെ അധികച്ചെലവുണ്ടാകുമെന്നും കമ്മീഷന്റെ അപ്പിലിൽ പറയുന്നു.