medicine-price

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നുള്ള മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കൾക്ക് ക്ഷാമം നേരിട്ടതോടെ രാജ്യത്തെ മരുന്നു ഫാക്ടറികൾ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വിഭാഗം പദ്ധതി തയ്യാറാക്കുന്നു.


മുമ്പ് മരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചിരുന്നു. എന്നാൽ കുറഞ്ഞ നിരക്കിൽ ചൈനയിൽ നിന്ന് ഇവ ലഭിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽ നിന്നടക്കം പല ഔഷധ നിർമാതാക്കളും ചൈനയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ ഇവിടത്തെ നിർമ്മാണശാലകൾ പൂട്ടിപ്പോയി. മരുന്നുകൾക്കുള്ള സജീവ ചേരുവകൾ 70 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.


ഇറക്കുമതി ചെയ്യുന്നവയിൽ പ്രധാനപ്പെട്ട 57 തരം അംസ്‌കൃത വസ്തുക്കളെയാണ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാൻ സെൻട്രൽ ഡ്രഗ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷൻ തിരുമാനിച്ചിരിക്കുന്നത്.പുതിയൊരു പ്ലാന്റ് തുടങ്ങുന്നതിന് 150 200 കോടി വരെ ചെലവാകും. അതിലും ലാഭകരമാണ് പഴയ അംസ്‌കൃത മരുന്ന് നിർമ്മാണ കേന്ദ്രങ്ങളെ നൂതന യന്ത്രങ്ങൾ അടക്കം സ്ഥാപിച്ച് പുനരുജ്ജീവിപ്പിക്കുന്നത്.

ക്ഷാമം ഉണ്ടാവാൻ സാദ്ധ്യതയുള്ള മരുന്നുകളുടെ പട്ടിക കമ്പനിക്കാർ സർക്കാർ സമിതിക്ക് കൈമാറി. പട്ടികയുടെ അടിസ്ഥാനത്തിൽ, നിലവിൽ ജീവൻരക്ഷാമരുന്നുകൾ എത്രത്തോളമുണ്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മരുന്നുകൾ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ ഡോ. ഈശ്വർ റെഡിയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയിട്ടുണ്ട്.


ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളിൽ ചിലത്

 മരുന്ന് ക്ഷാമം രൂക്ഷം

ചൈനയിൽ നിന്നുള്ള മരുന്നു ചേരുവകളുടെ ഇറക്കുമതിയിൽ കനത്ത ഇടിവുണ്ടായതോടെയാണ് രാജ്യത്ത് മരുന്നുകൾക്ക് വില വർദ്ധിക്കുന്നത്. പാരസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകൾക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവുമാണ് വർദ്ധിച്ചത്.

ക്ഷാമം നേരിടുന്ന മരുന്നുകളുടെ വില്പന നിയന്ത്രിച്ച് ബദൽമരുന്നുകൾ വ്യാപകമാക്കും.

ഡോ. ഈശ്വർ റെഡി, ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ