ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല സംഘത്തിൽ ഭാര്യ മെലേനയ്ക്കു പുറമെ, മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും ഉണ്ടാകുമെന്ന് അമേരിക്കൻ ഉന്നതവൃത്തങ്ങൾ സ്ഥിരീകരിച്ചു.
ട്രംപിന്റെ പ്രധാന ഉപദേശകരാണ് ഇവാൻകയും ജറേഡും. ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ കോമേഴ്സ് സെക്രട്ടറി വിൽബർ റോസ് എന്നിവരും സംഘത്തിലുണ്ടാകും. 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് മോട്ടേര സ്റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് ചടങ്ങിൽ പങ്കെടുക്കും. ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച.