shaheen-bagh-protest

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന സമരം ഇന്ത്യയെ വീണ്ടും വെട്ടിമുറിക്കാനുള്ള മുസ്ലീം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയുടെ ഭാഗമായെന്നാണ് ബി.ജെ.പി. എം.എൽ.എ. സുരേന്ദ്ര സിംഗ്. പൊതുയോഗത്തിനിടെയാണ് സുരേന്ദ്ര സിംഗ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.ഷഹിൻബാഗ് ധർണ രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാനാണ്. എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി രാജ്യത്തിന്റെ ശത്രവാണ്.ഇന്ത്യയ്‌ക്കെതിരെയാണ് ഒവൈസിയുടെ ചിന്തകൾ.ഒവൈസിയുടെ ഡി.എൻ.എ. പരിശോധിച്ചാൽ പാകിസ്ഥാനോടും ജിന്നയോടുമാണ് കൂറെന്ന് മനസിലാക്കാമെന്നും സുരേന്ദ്ര സിംഗ് പറയുന്നു.