മെലാനിയ കശുവണ്ടി കഴിക്കില്ല
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിക്കുന്ന ന്യൂഡൽഹി ഐ.ടി.സി മൗര്യ ഹോട്ടലിൽ ഇനിയുള്ള രണ്ടു ദിവസം യു.എസിൽ നിന്നുള്ളവർ മാത്രമായിരിക്കും താമസക്കാർ.
സുരക്ഷാകാരണങ്ങളാൽ മറ്റു ബുക്കിംഗുകൾ റദ്ദാക്കി. ട്രംപിന്റെ സുരക്ഷാസേന ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷാ വിവരങ്ങൾ രഹസ്യമാണ്. മാദ്ധ്യമങ്ങളുമായി ഒന്നും പങ്കുവയ്‌ക്കരുതെന്നാണ് നിർദ്ദേശം.
ആഗ്രയിൽ താജ്മഹൽ സന്ദർശനം കഴിഞ്ഞശേഷം തിങ്കളാഴ്‌ച രാത്രിയാണ് ട്രംപും പത്നി മെലാനിയയും മകൾ ഇവാൻകയും അടക്കമുള്ളവർ ഹോട്ടലിൽ എത്തുക. പരമ്പരാഗത രീതിയിൽ സ്വാഗതമോതും. അദ്ദേഹത്തിനൊപ്പമുള്ള ഔദ്യോഗിക സംഘത്തിന് ആവശ്യമായി വരികയാണെങ്കിൽ നൽകാൻ തൊട്ടടുത്ത പഞ്ചനക്ഷത്രഹോട്ടലായ താജിലും മുറി തയ്യാർ.
ചൊവ്വാഴ്‌ച ഡൽഹിയിൽ ട്രംപിന് തിരക്കേറിയ പരിപാടികളുള്ളതിനാൽ ഹോട്ടലിൽ അധികനേരം ചെലവഴിക്കില്ലെന്നാണ് അറിയുന്നത്.
14-ാം നിലയിലെ ചാണക്യ
ട്രംപും കുടുംബവും താമസിക്കുക 14-ാം നിലയിലെ 'ചാണക്യ" എന്ന പ്രസിഡൻഷ്യൽ സ്വീറ്റിൽ.
ബുള്ളറ്റ്പ്രൂഫ് ജനാലകളുള്ള ഈ മുറിയിലേക്ക് ട്രംപിന് നേരിട്ട് കയറിവരാൻ പ്രത്യേക എലിവേറ്ററുണ്ട്.
ഭക്ഷണത്തിന് യു.എസ് സംഘം
ഭക്ഷണം തയ്യാറാക്കാൻ യു.എസിൽ നിന്ന് പ്രത്യേക സംഘമെത്തും. എങ്കിലും ഇന്ത്യൻ ഭക്ഷണം രുചിക്കാൻ ഹോട്ടലിലെ പ്രശസ്തമായ ബുഖാര റസ്‌റ്റോറന്റിൽ ട്രംപ് എത്തിയേക്കും.
മുഖം മിനുക്കി ഡൽഹി
വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെയും അവിടെ നിന്ന് മദ്ധ്യഡൽഹിയിലേക്കുമുള്ള റോഡുകൾ ടാർ ചെയ്‌ത് സുന്ദരമാക്കി. മെലാനിയ ട്രംപിന്റെ സ്‌കൂൾ സന്ദർശനം കണക്കിലെടുത്ത് ദക്ഷിണ ഡൽഹിയിലെ നാനാക് പുരിയിലേക്കുള്ള റോഡുകളും നന്നാക്കി. തുടർച്ചയായി കാറ്റുവീശുന്നതും അന്തരീക്ഷ മലിനീകരണം ഉള്ളതിനാലും നഗരം വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ്. പൊടിമൂടിയ വൃക്ഷങ്ങൾ വെള്ളം തളിച്ച് വൃത്തിയാക്കുന്നുണ്ട്.
10,000 പൂച്ചെട്ടികൾ
രാഷ്‌ട്രപതി ഭവൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഹൈദരാബാദ് ഹൗസ്, ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡുകൾ എന്നിവിടങ്ങളിൽ
ട്യൂലിപ്പ്, ഡാലിയാ പൂക്കൾ വിരിഞ്ഞു നിൽക്കും. ഇതിനായി 10,000 പൂച്ചെട്ടികൾ മുനിസിപ്പൽ അധികൃതർ തയ്യാറാക്കി.