chanakya

ന്യൂഡൽഹി:അമേരിക്കൻ പ്രസിഡന്റ് ഡൊണാർഡ് ട്രംപിന്റെ വരവോടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ഡൽഹിയിലെ സർദാർ പട്ടേൽ മാർഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ.ടി.സി മൗര്യ. ഇന്ദ്രപ്രസ്ഥത്തിലെത്തുന്ന ലോക നോതാക്കളിൽ പലരും മൗര്യയിലെ താമസക്കാരായിട്ടുണ്ട്.

മൗര്യ സാമ്രാജ്യം

മൗര്യ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമായാണ് ഹോട്ടലിന്റെ പേരിനൊപ്പം മൗര്യ എന്ന് ചോർത്തിരിക്കുന്നത്. ഹോട്ടലിലെ പ്രധാന സ്വീറ്റുകൾക്കൊക്കെ തന്നെ മൗര്യൻ കാലഘട്ടത്തിലെ പ്രധാനപ്പെട്ടവരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് ചാണക്യ സ്വീറ്റ്, ചന്ദ്രഗുപ്ത സ്വീറ്റ് തുടങ്ങിയവ.ഒപ്പം ഹോട്ടലിലെ പ്രധാന ലോബിയിലും മൗര്യ സാമ്രജ്യത്തിനെ അനുസ്മരിപ്പിക്കുന്ന ചുവർചിത്രങ്ങൾ, കല്ലിൽ തീർത്ത ചിത്രങ്ങൾ തുടങ്ങിയ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.ബുദ്ധിസ്റ്റ് സ്തൂപങ്ങളുടെ ആകൃതിയിലാണ് 438 മുറികളുള്ള ഹോട്ടൽ നിർമ്മിച്ചിട്ടുള്ളത്.


കൊൽക്കത്ത ആസ്ഥാനമായ ഐ.ടി.സി. ഗ്രൂപ്പിന്റെതാണ് ഐ.ടി.സി മൗര്യ.ഐ.ടി.സി. ഗ്രൂപ്പിന് ഇന്ത്യയിലൊട്ടാകെ നൂറോളം ഹോട്ടലുകളുണ്ട്.


എന്തുകൊണ്ട് മൗര്യ


മൗര്യയിൽ തങ്ങിയ പ്രമഖർ

അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ദലൈലാമ, ടോണി ബ്ലെയർ, വ്‌ളാഡിമിർ പുടിൻ, രാജാവ് അബ്ദുല്ല, ബ്രൂണൈ സുൽത്താൻ .