hyderabad-house

ന്യൂഡൽഹി: പുതിയ ഡൽഹി അഥയാ ന്യൂഡൽഹിയുടെ ശിൽപ്പിയായ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ല്യൂട്ടൻ്റെ രൂപകൽപ്പനയിലൊരുങ്ങി ഡൽഹിയിലെ കെ.ജി.മാർഗിലെ ഹൈദരാബാദ് ഹൗസാണ് ലോക നേതാക്കൾ തലസ്ഥാനത്തെത്തുമ്പോൾ മിക്കവാറും ചർച്ചകൾക്ക് വേദിയാകാറ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എത്തിയപ്പോഴും ആ പതിവ് തെറ്റിയില്ല.സ്വാതന്ത്രലഭ്യതയ്‌ക്ക് ശേഷമാണ് പാലസ് സർക്കാർ ഏറ്റെടുത്തത്. ഇന്ന് രാവിലെ 10 മണിക്കാണ് രാഷ്ട്രപതി ഭവനിലെ സ്വീകരണ ചടങ്ങിന് ശേഷം 10.30 ന് രാജ്ഘാട്ടിലെ ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തും . ശേഷം 11 മണിക്ക് ഹൈദരാബാദ് ഹൗസിൽ ചര്‍ച്ചകൾ നടക്കുക.. 12.40ന് വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നതും ഈ ഹൈദരാബാദ് ഹൗസിൽ വച്ച് തന്നെയാകും.

8.77ഏക്കറിൽ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം ഹൈദരാബാദിലെ അവസാന നിസാമായ മിർ ഒസ്മാൻ അലിഖാനിനായാണ് എഡ്വിൻ ല്യൂട്ടൻ രൂപകൽപ്പന ചെയ്‌തത്. ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള കെട്ടിടം ഇന്തോ- സാർസനിക് വാസ്തുവിദ്യയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂപ്പത്തിയാറ് മുറികളും നാല് ഡൈനിംഗ് ഹാളുമുണ്ട് ഇവിടെ. ല്യൂട്ടൻ നിർമ്മിച്ച ഏറ്റവും വലിയ പാലസാണിത്. എന്നാൽ പാശ്ചാത്യശൈലി ഏറെ പിൻതുടർന്നാണ് പാലസ് നിർമ്മിച്ചതെന്ന് ആരോപിച്ച് നസാമിൻ്റെ മകൻ പാലസിനോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.