trump-visit

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ സി.പി.എം, സി.പി.ഐ, എസ്.യു.സി.ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ ധർണ നടത്തി. ഇന്ത്യയുടെ താത്പര്യങ്ങൾ അവഗണിച്ച് അമേരിക്കൻ സർക്കാരിന് വഴങ്ങുകയാണ് മോദി സർക്കാരെന്ന് സി.പി.എം പി.ബി അംഗം നീലോത്പൽ ബസു പറഞ്ഞു. ട്രംപിന്റെ സന്ദർശനം ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.

കേരളം, അസം, ഹരിയാന, ബംഗാൾ, ത്രിപുര, മദ്ധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
സോഷ്യൽമീഡിയയിൽ 'ഗോബാക്ക് ട്രംപ്" ഹാഷ്‌ടാഗ് കാമ്പയിൻ ട്രെൻഡിംഗായി.