t3

എം.എച്ച് 60 റോമിയോ ഹെലികോപ്‌ടർ

 വില: 260 കോടി ഡോളറിന്റെ ( 18,400 കോടി രൂപ ) 24 ഹെലികോപ്‌ടറുകൾ.

 ഉപയോഗം നാവിക സേനയ്‌ക്ക് മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാൻ

 യു.എസ് നാവികസേനയുടെ കരുത്ത്

 നിർമ്മതാക്കൾ: യു.എസ് പ്രതിരോധ കമ്പനിയായ ലോക്ക് ഹീഡ് മാർട്ടിൻ

രണ്ടു വർഷത്തിനുള്ളിൽ ആദ്യ ബാച്ച് കോപ്‌ടറുകൾ ഇന്ത്യയിലെത്തും

ആയുധങ്ങൾ: കപ്പലിൽ നിന്ന് കപ്പലിലേക്കും കപ്പലിൽ നിന്ന് മുങ്ങിക്കപ്പലുകളെ ലക്ഷ്യമിട്ടും തൊടുക്കാൻ കഴിയുന്ന ഹെൽഫയർ മിസൈലുകളും ടോർപിഡോകളും റോക്കറ്റുകളും

 മികച്ച മിസൈൽ പ്രതിരോധ സംവിധാനമുള്ളത്

സേനയിലെ ബ്രീട്ടീഷ് നിർമ്മിത സീ കിംഗ് ഹെലികോപ്ടറുകൾക്ക് പകരക്കാരൻ

അഞ്ചു വർഷത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും

എ. എച്ച്. 64ഇ അപ്പാച്ചെ ഹെലികോപ്‌ടറുകൾ

വില: 93 കോടി ഡോളർ ( 6,600 കോടി രൂപ )

വ്യോമസേനയ്‌ക്കായി 22 ഹെലികോപ്‌ടർ മുമ്പ് വാങ്ങി(പത്താൻകോട്ട് വ്യോമതാവളത്തിൽ). പുതിയ ആറെണ്ണം കരസേനയ്‌ക്ക്

 നിർമ്മാതാക്കൾ: യു.എസ് കമ്പനിയായ ബോയിംഗ്

 രാത്രിയും പകലും ഒരുപോലെ പറത്താം.

ആകാശത്തു നിന്ന് ആകാശത്തേക്കും കരയിലേക്കും തൊടുക്കാവുന്ന ഹെൽഫയർ മിസൈലുകളും 30 എം.എം ചെയിൻ തോക്കുകളും ഹൈഡ്രാ റോക്കറ്റുകളും ഘടിപ്പിച്ചത്.

 ആകാശത്ത് പറക്കുന്ന ഡ്രോണുകളെ കണ്ടെത്താൻ അത്യാധുനിക സെൻസറുകൾ. ഭൂമിയിലെ ആയുധ ശേഖരങ്ങൾ കണ്ടെത്താൻ റഡാർ സംവിധാനം

മൂന്നു വർഷത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും