medical-college-supreme-c
medical college Supreme Court

ന്യൂഡൽഹി : സുപ്രീംകോടതിയിൽ ആറ് ജഡ്ജിമാർക്ക് എച്ച് 1എൻ 1പനി ബാധിച്ചതിനത്തുടർന്ന് ശബരിമല അടക്കമുള്ള പല സുപ്രധാന കേസുകളും മാറ്റിവച്ചു. മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരായ ശാന്തന ഗൗഡർ, എ.എസ്. ബൊപ്പണ്ണ, ആർ. ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ദിര ബാനർജി അവധിയായതിനെത്തുടർന്ന് മൂന്നാം കോടതിമുറിയിലെ സിറ്റിംഗുകളെല്ലാം മാറ്റിവച്ചു. 2ാം കോടതി മുറിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്ക് ധരിച്ചാണ് എത്തിയത്.

സുപ്രീംകോടതി കോംപ്ലക്‌സിൽ അടുത്തിടെ നടന്ന ജുഡിഷ്യൽ കോൺഫറൻസിൽ പങ്കെടുത്തവർക്കാണ് പനി ബാധിച്ചതെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ പറയുന്നു. പനി പടരുന്ന സാഹചര്യത്തിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചീഫ് ജസ്റ്റിസ് എസ്.എ. ബോഡ്‌ബെയുമായി കൂടിക്കാഴ്ച നടത്തി. അസുഖബാധിതരാണെങ്കിൽ കോടതിയിൽ വരരുതെന്ന് ജസ്റ്റിസുമാരടക്കമുള്ള കോടതി ജീവനക്കാർക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകി.

 ശബരിമല കേസും മാറ്റി

സുപ്രീംകോടതിയിലെ സുപ്രധാന കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസുമാരാണ് അസുഖബാധിതതരിൽ പലരും. ജസ്റ്റിസ് ഭാനുമതിക്ക് പനിബാധിച്ചതിനെത്തുടർന്ന് ശബരിമല കേസ് കുറച്ച് ദിവസമായി കോടതി മാറ്റിവച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് എല്ലാവർക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇന്ന് മുതൽ കോടതി പരിസരത്ത് ഡിസ്പെൻസറി ആരംഭിക്കും.

ഗ്രാഫിക്സ്

എച്ച്.വൺ.എൻ വൺ

ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപ്പിൽപ്പെട്ട ഒരു വൈറസാണ് എച്ച് 1എൻ 1

വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽ നിന്ന് മറ്റൊരാളിൽ എത്തുന്നത്.

വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്ന് ഉപയോഗിക്കുന്നു.