ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ പ്രത്യേകം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജിയിലെ വാദം സുപ്രീം കോടതി മാർച്ച് 5ലേക്ക് മാറ്റി. ജസ്റ്റിസ് ആർ ഭാനുമതി, അശോക് ഭൂഷൺ, നവീൻ സിൻഹ എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പട്യാല കോടതിയുടെ പുതിയ മരണ വാറണ്ട് പ്രകാരം മാർച്ച് 3ന് രാവിലെ 6 മണിക്ക് പ്രതികളെയെല്ലാം തൂക്കിലേറ്റുമെന്ന് അഭിഭാഷകൻ അറിയിച്ചതോടെ ജസ്റ്റിസ് ഭാനുമതി മാർച്ച് 5ന് കേസ് പരിഗണിക്കാമെന്ന് അറിയിച്ചു.
ഡൽഹി ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. മാർച്ച് 3ന് ശിക്ഷ നടപ്പിലാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജയിൽ അധികൃർ നടപടികളുമായി മുന്നോട്ട് പോകുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പ്രതികളിൽ മൂന്ന് പേരുടെ ദയാഹർജി തള്ളി. വധശിക്ഷക്കെതിരായ നിയമ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലാത്ത പ്രതി പവൻ ഗുപ്ത സർക്കാർ നിയോഗിച്ച നിയമ സഹായം നിരസിക്കുകയും ചെയ്തു.