എസ്.എൻ ശ്രീവാസ്തവ സ്പെഷൽ കമ്മിഷണർ
ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം തുടരുന്നതിനിടെ ജഫ്രാബാദിൽ സി.എ.എ വിരുദ്ധ പ്രതിഷേക്കാരെ പൊലീസ് ഒഴിപ്പിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള റോഡ് ഉപരോധമാണ് രാത്രിയോടെ ഒഴിപ്പിച്ചത്.
ഞായറാഴ്ചയാണ് ജഫ്രാബാദിൽ ഷഹീൻബാഗ് മോഡലിൽ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം തുടങ്ങിയത്. ഈ സമരത്തിനെതിരെ സി.എ.എ അനുകൂലികൾ സംഘടിച്ചെത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിൻറെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിൽ ക്രമസമാധാന ചുമതലയുള്ള പ്രത്യേക കമ്മിഷണറായി എസ്.എൻ ശ്രീവാസ്തവയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സി.ആർ.പി.എഫ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കി.