delhi-crisis

ന്യൂഡൽഹി:വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ അറസ്റ്റ് ചെയ്‌തവരെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ വനിത അഭിഭാഷകരെയടക്കം പൊലീസ് സ്റ്റേഷനിൽ കൈയ്യേറ്റം ചെയ്‌തതായി പരാതി. ജഗത്പുരി പൊലീസ് സ്റ്റേഷനിലാണ് ദുരനുഭവമുണ്ടായതെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. വനിത അഭിഭാഷകയെ കൈയ്യേറ്റം ചെയ്‌തു, അഭിഭാഷകന്റെ മുഖത്തടിച്ചു, ലാത്തിചാർജ് ചെയ്‌തു തുടങ്ങിയവയാണ് പരാതി.