ന്യൂഡൽഹി: പ്രത്യേക അധികാരം എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മുകാശ്മീരിൽ ഭരണഘടനയുടെ കൺകറന്റ് ലിസ്‌റ്റിലുള്ള 37 കേന്ദ്ര നിയമങ്ങൾ ബാധകമാക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേന്ദ്രഭരണ പ്രദേശമായി മാറിയ 2019 ഒക്ടോബർ 31 മുതൽ നിയമങ്ങൾ ബാധകമാകുന്ന വിധത്തിലായിരിക്കും ഉത്തരവ്. 2019ലെ ജമ്മുകാശ്മീർ പുന:സംഘടനാ നിയമത്തിലെ 96-ാം വകുപ്പ് അനുസരിച്ച് കേന്ദ്രസർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണിത്. മുമ്പ് എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മുകാശ്‌മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബാധകം എന്ന രീതിയിലാണ് വിജ്ഞാപനം ചെയ്യാറ്.