ന്യൂഡൽഹി: ദുരിതത്തിലായവർക്കും വേണ്ടി സൗജന്യമായി വാദിക്കുന്ന അഭിഭാഷകൻ, തെറ്റിനെതിരെ ഒറ്റയാൾ പോരാട്ടം നയിക്കാൻ മടിയില്ലാത്ത ന്യായാധിപൻ, മുഖം നോക്കാതെ നടപടിയെടുക്കുന്ന കർകശക്കാരൻ തുടങ്ങി ജസ്റ്റിസ് എസ്.മുരളീധറിനെക്കുറിച്ച് നൂറ് നാവാണ് അഭിഭാഷകർക്കും സഹപ്രവർത്തകർക്കും. അതുകൊണ്ട് തന്നെയാണ് അപ്രതീക്ഷിതമായുള്ള സ്ഥലമാറ്റ ഉത്തരവ് ഫെബ്രവരി പകുതിയോടെ കൊളീജിയം ശുപാർശ ചെയ്തപ്പോൾ ഒരു ദിവസം മുഴുവൻ പണിമുടക്കി ഡൽഹി ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധിച്ചതും. ഭോപ്പാൽ വാതക ദുരന്തത്തിന് ഇരയാവർക്കും നർമദ അണക്കെട്ട് പദ്ധതി കാരണം ദുരിതത്തിലായവർക്കും വേണ്ടി സൗജന്യമായി വാദിച്ചിരുന്ന അദ്ദേഹം നീതിമാനും മനുഷ്യസ്‌നേഹിയുമായിരുന്നു.
അർദ്ധരാത്രിയിലെ ഉത്തരവ്
ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തത് കഴിഞ്ഞ 12നാണ്. കൊളീജിയത്തിന്റെ പ്രമേയം പുറത്തുവന്നത് കഴിഞ്ഞ 19നാണ്. സ്ഥലം മാറ്റിയുള്ള രാഷ്ട്രപതിയുടെ ഉത്തരവിൽ, ഏതു തീയതിക്കകം പുതിയ കോടതിയിൽ ചുമതലയേൽക്കണമെന്ന് വ്യക്തമാക്കുകയെന്നതാണ് കീഴ്‌വഴക്കം. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഉത്തരവുകളിൽ ഹൈക്കോടതിയിൽ ജോലിയിൽ പ്രവേശിക്കുന്ന തിയതി നൽകുന്നില്ല.
വഴിതിരിവായ വിധികൾ
ചെന്നൈ സ്വദേശി
തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് മുരളീധർ 1984ൽ ചെന്നൈയിലാണ് നിയമ പരിശീലനം ആരംഭിക്കുന്നത്. ദീർഘകാലം സുപ്രീം കോടതി , ഡൽഹി ഹൈക്കോടതി അഭിഭാഷകനായിരുന്നു. 2006ലാണ് ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 14 വർഷമായി ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിക്കുന്നു.ഡൽഹി ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ നാമൂന്നാമതായിരുന്നു. 2023 വരെ സേവന കാലാവധിയുണ്ട്. സാങ്കേതികവിവരാവകാശ നിയമ വിദഗ്ദ്ധയായ ഉഷാ രാമനാഥനാണ് ഭാര്യ.