ന്യൂഡൽഹി : ആദ്യമായി ഉദ്യോഗാർഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകി യു.പി.എസ്.സി. ചെലവ് കുറയ്‌ക്കുന്നതിനായാണ് രജിസ്റ്റർ ചെയ്‌തശേഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിക്കുന്നവർക്ക് ഓൺലൈനായിത്തന്നെ അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകാൻ യു.പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്. അപേക്ഷ പിൻവലിക്കുന്നവർക്ക് ഫീസ് തിരികെ നൽകില്ല.

10 ലക്ഷത്തിലേറെപ്പേർ അപേക്ഷിക്കുന്ന സിവിൽ സർവീസ് പരീക്ഷ എഴുതാനെത്തുന്നത് ഇതിൽ പകുതിയോളം ഉദ്യോഗാർത്ഥികൾ മാത്രമാണ്. ഇത് വൻതോതിൽ പാഴ്‌ച്ചെലവ് സൃഷ്ടിക്കുന്നുണ്ട്. രജിസ്‌ട്രേഷനുള്ള അവസാന തീയതി മാർച്ച് മൂന്നാണ്. മാർച്ച് 12 മുതൽ 18ന് വൈകിട്ട് ആറ് വരെ അപേക്ഷ പിൻവലിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമായിരിക്കുമെന്ന് യു.പി.എസ്.സി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മേയ് 31നാണ് പ്രിലിനമിനറി പരീക്ഷ