പനങ്ങാട്: ചങ്ങനാട്ട്കടവ് ശ്രീമഹാദേവി ഘണ്ടാകർണക്ഷേത്രത്തിൽ 25ന് ഉത്സവം ആരംഭിക്കും. 29ന് സമാപിക്കും.പതിവ് ക്ഷേത്രചടങ്ങുകൾക്കുശേഷം ദിവസവും ഭാഗവതപാരായണം, ദീപാരാധന, ഗണപതിഹോമം എന്നിവയുണ്ടാകും. 27ന് രാത്രി 8.30ന് ശാസ്താംപാട്ടും 12ന് ന് ഗരുഡൻദണ്ഡ് വരവും1ന് സർപ്പങ്ങൾക്ക് കളമെഴുത്തുംപാട്ടും ഉണ്ടാകും. 28ന് 8.30ന് ശ്രീവല്ലീശ്വരക്ഷേത്ര സന്നിധിയിൽ നിന്ന് താലം വരവ്, 29ന് വൈകിട്ട്4ന് കാമോത്ത് സ്കൂൾ ജംഗ്ഷനിൽനിന്ന് പകൽപൂരം ആരംഭിക്കും. 9ന് ദീപാരാധന, 9.30ന് ദേവിക്ക് പൂമൂടൽ.