കോലഞ്ചേരി: വൈദ്യുതി മുടങ്ങിയാൽ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് വിളിക്കുമ്പോൾ ഫോൺ പരിധിയ്ക്ക് പുറത്താണോ?. പരിഹാരമായി കോൾ സെന്റർ തുടങ്ങി.
മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്‌ഫോണിൽ നിന്നോ എസ് ടി ഡി കോഡില്ലാതെ 1912 എന്ന നാലക്ക നമ്പറിലേക്ക് വിളിക്കുക.
ഫോണിൽ 'കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് സ്വാഗതം' എന്ന് കേട്ടു തുടങ്ങുമ്പോൾ,കസ്റ്റമർ കെയർ എക്‌സിക്യുട്ടീവുമായി സംസാരിക്കാൻ 19 ഡയൽ ചെയ്യുക.
അവിടെ കൺസ്യുമർ നമ്പർ പറയുക.
പരാതി രജിസ്റ്റർ ചെയ്യുമ്പോഴും പരിഹരിക്കുമ്പോഴും എസ്.എം.എസ് ലഭിക്കും.
കേരളത്തിലെവിടെയും ഒരേ ടോൾ ഫ്രീ നമ്പറാണ്.