പനങ്ങാട്: മഹാഗുരുവിന്റെ കൈയിൽ നിന്നും മുന്തിരിയും കൽക്കണ്ടവും,പഴവുംനേരിൽ വാങ്ങിയതിന്റെ പുണ്യം ജീവിതം മുഴുവൻ വലിയ ഭാഗ്യമായതിന്റെ നിർവൃതിയിലാണ് 95കാരനായപനങ്ങാട് മാടവനമട്ടമ്മൽ എം.എ.കമലാക്ഷൻ വൈദ്യർ.
.സാമൂഹിക അസമത്വംഅടക്കിവാണിരുന്ന കാലഘട്ടം ഇന്നും വൈദ്യരുടെ മനസിൽ നന്നായി തെളിയുന്നു. അന്ന് തേവരയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെത്താൻ തേവരകടത്ത്,കോന്തുരുത്തികടത്ത്, നെട്ടൂർകടത്ത് എന്നീമൂന്ന്പുഴകൾ കടക്കണം. നെട്ടൂരിൽഎത്തുമ്പോൾ ഉയർന്ന ജാതിക്കാരെ കണ്ടാൽ വഴിമാറണം.തൃപ്പൂണിത്തുറയിലെ ഇരുമ്പ് പാലത്തിലൂടെ കോളേജിൽ എളുപ്പത്തിലെത്താമെങ്കിലും പിന്നാക്കവിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അയിനിത്തോടിന്റെ ഓരത്തിലൂടെയുളളചിറയിലെ ഇടുങ്ങിയ നാട്ടു വഴിയിലൂടെചുറ്റിക്കറങ്ങി നടന്നാണ് കോളേജിൽ എത്തുക.സംസ്കൃതം പഠിക്കാൻ പിന്നാക്കക്കാർക്ക് അവകാശം നൽകിയതിന് ശേഷമുള്ള രണ്ടാമത്തെ ബാച്ചിലാണ് പഠിച്ചത്. .
അന്ന് വിദ്യാർത്ഥികൾക്ക് ഷർട്ട് ധരിച്ച് ക്ളാസിലിരിക്കാൻ അനുവാദമില്ല..1941ൽ രാമവർമ്മമഹാരാജാവ് ഈ ആചാരം നിർത്തലാക്കി. ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും സംസ്കൃതകോളേജിൽ പ്രവേശനം അനുവദിച്ചു. വൈദ്യഭൂഷണം പാസായാണ് കമലാക്ഷൻ 1953ൽ കലാലയം വിട്ടത്.മൂന്ന് തവണ മാതൃകാ വിദ്യാർത്ഥിക്കുളള കൊച്ചി മഹാരാജാവിന്റെ പുരസ്കാരംനേടി.
ദേശീയബോധത്തിന് ദിശനൽകിയത് കേരളകൗമുദി
1938ൽ എറണാകുളത്ത് സഹോദരൻ അയ്യപ്പന്റെ വീട്ടിൽതിരുവനന്തപുരത്ത് നിന്നെത്തിയിരുന്ന കേരളകൗമുദിയുടെ ഒരുകെട്ട് പത്രമാണ് കൊച്ചിരാജ്യത്ത് ദേശീയബോധത്തിന് ദിശനൽകിയത് . കമലാക്ഷൻ വൈദ്യർ പറയുന്നു. .കേരളകൗമുദിയുമായി അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു.
1949ൽതിരുകൊച്ചി സംസ്ഥാനം രൂപംകൊണ്ടപ്പോൾ
സംസ്കൃതകോളേജ് തിരുവനന്തപുരത്തേക്ക് മാറ്റുവാൻസർക്കാർ തീരുമാനിച്ചു. കോളേജിലെ സാഹിത്യസമാജം പ്രസിഡന്റ് കൂടിയായിരുന്ന കമലാക്ഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൊച്ചിമഹാരാജാവിനെകണ്ട് സങ്കടം പറഞ്ഞു.മഹാരാജാവ് അന്നത്തെ തിരു-കൊച്ചി ചീഫ് സെക്രട്ടറിയായിരുന്ന കെ.ജി.മേനോനെ ഫോണിൽ വിളിച്ച് തൃപ്പൂണിത്തുറ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറയിൽ തന്നെ കോളേജ് തുടരാൻ ഉത്തരവായി. മട്ടമ്മൽ അയ്യൻ വൈദ്യർ സ്മാരക ട്രസ്റ്റ് പ്രസിഡന്റ്,മട്ടമ്മൽഫാമിലിഅസോസിയേഷൻപ്രസിഡന്റ്,നെട്ടൂർ-മാടവനശ്രീനാരായണസേവാസംഘംസ്ഥാപക സെക്രട്ടറി, ഇപ്പോൾപ്രസിഡന്റ്, മാടവനനോർത്ത് റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി, തേവരമട്ടമ്മൽആയുർവേദ വൈദ്യശാലപ്രൊപ്രൈറ്റർ നെട്ടൂർനോർത്ത്, സുബ്രഹ്മണ്യക്ഷേത്രം തേവരമട്ടമ്മൽസുബ്രഹ്മണ്യക്ഷേത്രം നിർമ്മാണകമ്മിറ്റി, പ്രതിഷ്ഠാകമ്മിറ്റി എന്നിവയുടെ ചെയർമാൻ എന്നി നിലകളിൽപ്രവർത്തിക്കുന്നു. പളളുരുത്തി എസ്.ഡി.പി.വൈ.സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക മൂലംകുഴിചിറയത്ത്കുടുംബാംഗം രാധയാണ് ഭാര്യ.മക്കൾ:വിനീത,സുനീത,ഡോ.രംജിത്ത് (അബുദാബി)