കൊച്ചി: മിസ്റ്റർ ഇന്ത്യ 2020, മിസ്റ്റർ സൗത്ത് ഇന്ത്യ 2020 മത്സരങ്ങളിൽ പങ്കെടുക്കാൻ കൊച്ചി സ്വദേശി ദിനീഷ് ദാമോദരൻ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ലയിൽ നടന്ന മിസ്റ്റർ കേരള 2020 മത്സരത്തിൽ ഫിസിക്കലി ചലഞ്ച്ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറയിൽ നടന്ന മിസ്റ്റർ എറണാകുളം 2020 മത്സരത്തിൽ സീനിയർ 80 കിലോ വിഭാഗത്തിലും ഒന്നാം സ്ഥാനം ദിനീഷ് കരസ്ഥമാക്കിയിരുന്നു.
വെണ്ണല കലയത്തിങ്കൽ വീട്ടിൽ കെ.കെ. ദാമോദരന്റെയും ഇന്ദുവിന്റെയും മകനാണ്. പാലാരിവട്ടം പൈപ്പ്‌ലൈൻ പൾസ് ഫിറ്റ്‌നസിലെ ബിജോ ജോയിയാണ് പരിശീലകൻ. പൂത്തോട്ട എസ്.എസ്.കോളേജ് അവസാന ബി.കോം വിദ്യാർത്ഥിയാണ് ദിനീഷ്.