മൂവാറ്റുപുഴ: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ബി.പി.എൽ.,അന്ത്യോദയ, നോൺ പ്രയോറിറ്റി സബ്‌സിഡി വിഭാഗങ്ങളിലായി 5,387 കാർഡുടമകൾ ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ നിന്ന് പൊതു വിഭാഗത്തിലേയ്ക്ക് മാറും. സംസ്ഥാനത്ത് 41,225 കാർഡുടമകൾക്കാണ് ഇത്തരത്തിൽ ആനുകൂല്യത്തിനുള്ള അർഹത നഷ്ടപ്പെടുക.
കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റേഷൻ വാങ്ങാത്തവരാണിവർ. കഴിഞ്ഞ മൂന്നുമാസം ആനുകൂല്യം വാങ്ങാത്തവരെ ലിസ്റ്റിൽ നിന്നും പുറത്താക്കണമെന്നു സിവിൽസപ്ലൈസ് വകുപ്പ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.ഇപോസ് സംവിധാനത്തിന്റെ സഹായത്തോടെ റേഷൻ വാങ്ങാത്തവരുടെ പട്ടിക ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. സിവിൽസപ്ലൈസ് വകുപ്പിന്റെ ഒൗദ്യോഗിക സൈറ്റിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്ഥലത്തില്ലാത്തതിനാലും ഇപോസ് സംവിധാനത്തിലെ തകരാറും മൂലം അർഹരായ നിരവധി പേർ ഒഴിവാക്കപ്പെടുമെന്നും പരാതികളുണ്ട്. തെറ്റായ രേഖകൾ ഹാജരാക്കി മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയവർക്കെതിരെ നടപടിക്ക് പരിശോധന തുടങ്ങി.
കാരണം കാണിച്ചാൽ വീണ്ടും അർഹത
മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ ജില്ലാ സപ്ലൈ ഓഫീസർക്ക് മുമ്പാകെ ആവശ്യമായ രേഖകൾ സഹിതം കാരണം കാണിച്ചാൽ വീണ്ടും അർഹത ലഭിച്ചേക്കും.ഒഴിവാക്കപ്പെട്ടവരെ താലൂക്ക് സപ്ലൈ ഓഫീസുകളിൽ തയ്യാറാക്കുന്ന സാദ്ധ്യതാപട്ടികയിൽആദ്യം ഉൾപ്പെടുത്തും
ഒഴിവാക്കപ്പെട്ടവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്
പി.എച്ച്.എച്ച്.(ബി.പി.എൽ.) എ.എ.വൈ, എൻ.പി.എസ്.
സിറ്റി എറണാകുളം 1,336 55 193
സിറ്റി കൊച്ചി 244 13 1
കണയന്നൂർ 932 92 1
കൊച്ചി 107 3 4
ആലുവ 460 58 4
നോർത്ത് പറവൂർ 169 17 1
കുന്നത്തുനാട് 713 44 3
കോതമംഗലം 348 11 3
മൂവാറ്റുപുഴ 526 45 4
ആകെ 4,835 338 214