കൊച്ചി: പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് തുടങ്ങും.ഫെബ്രുവരി എട്ടിന് സമാപിക്കും. ഇന്ന് വൈകിട്ട് 7 നും 7.40 നുമിടയിൽ ക്ഷേത്രം തന്ത്രി ചെറായി കെ.എ.പുരുഷോത്തമൻ തന്ത്രിയുടെയും മേൽശാന്തി കെ.ബി.ജഗദീശൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റം. 7.30 ന് ചങ്ങാതിക്കൂട്ടം, ശ്രീനാരായണ നഴ്സറി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടി കുഞ്ഞാറ്റക്കൂട്ടം. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്കാര വിതരണം, 8.30 ന് പോണേക്കര എസ്.എൻ. യൂത്ത് മൂവ്മെന്റ് അവതരിപ്പിക്കുന്ന യുവസന്ധ്യ,
3 ന് രാവിലെ 10.30 ന് പറയ്ക്കെഴുന്നെള്ളിപ്പ്, വൈകിട്ട് 7 ന് ശ്രീനാരായണ കലാവേദിയുടെ കലാസന്ധ്യ.
4 ന് വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും, 8 ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം. കപടലോകത്തെ ശരികൾ.
5 ന് വൈകിട്ട് 7 ന് സംഗീതസന്ധ്യ, 8.30 ന് ബാലെ മഹാരുദ്രൻ, അവതരണം. തിരുവനന്തപുരം അക്ഷയശ്രീ .
6 ന് 12 മുതൽ പ്രസാദസദ്യ വൈകിട്ട് 5 ന് തെക്കുംഭാഗം ശ്രീമുരുകകാവടി സംഘത്തിന്റെ കാവടി പുറപ്പെടൽ, ചുറ്റുപാടുകര മാരിയമ്മൻകോവിൽ ക്ഷേത്രസന്നിധിയിൽ നിന്ന്. 7.30 ന് കാണിനാട് സൂരജും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 9.30 ന് കാവടി ഘോഷയാത്ര പ്രവേശം.7 ന് രാവിലെ 8.30 ന് ശിവഭഗവാന് ശിവഭഗവാന് പഞ്ചവിശംതി കലശാഭിഷേകം, രാത്രി 8.5 ന് നാടൻപാട്ട്, അവതരണം. മൊഴിനാട്ടുക്കൂട്ടം തെക്കൻ ചിറ്റൂർ, 11 ന് പള്ളിവേട്ട. 8 ന് രാവിലെ 8. ന് അഭിഷേകകാവടി തെക്കുംഭാഗം ശ്രീമുരുക അഭിഷേക കാവടിസംഘം (കെ.എൻ.അജയൻ പുന്നക്കാട്ട് ലൈൻ വസതിയിൽ നിന്ന്). 8.30 ന് അഭിഷേക കാവടി വടക്കംഭാഗം ശ്രീ ബാലമുരുക അഭിഷേകകാവടിസംഘം. (വടക്കേടത്ത് വി.വി.തങ്കപ്പന്റെ വസതിയിൽ നിന്ന് )12 ന് പ്രസാദസദ്യ. വൈകിട്ട് 3 ന് പകൽപ്പൂരം മുട്ടാർ കവലയിൽ നിന്നും പുറപ്പെടുന്നു. 5.30 ന് വടക്കുംഭാഗം ശ്രീ ബാലമുരുക കാവടിസംഘത്തിന്റെ കാവടി പുറപ്പെടൽ 8 ന് ദീപാരാധന, 10 ന് കാവടി ഘോഷയാത്ര പ്രവേശം. രാത്രി 2 ന് ആറാട്ട്.