കൊച്ചി: ആത്മഹത്യാപ്രതിരോധ ഹെൽപ്പ്ലൈനായ മൈത്രി സന്നദ്ധപ്രവർത്തകരെ തേടുന്നു. എറണാകുളത്തും പരിസരപ്രദേശത്തും താമസിക്കുന്ന ആഴ്ചയിൽ നാലുമണിക്കൂർ സൗജന്യ സന്നദ്ധസേവനം ചെയ്യാൻ താത്പര്യമുള്ള 22നും 60നും മദ്ധ്യേ പ്രായമുള്ളവർക്ക് പ്രവർത്തകരാകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിദഗ്ദ്ധ പരിശീലനം നൽകും. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ രാവിലെ 10നും വൈകിട്ട് 7നും മദ്ധ്യേ വിളിക്കുക. ഫോൺ: 0484-2540530, 9847335553.