കൊച്ചി: എറണാകുളം ചാവറ കൾച്ചറൽ സെന്റർ അന്തർ സർവകലാശാല പ്രസംഗ മത്സരം ഫെബ്രുവരി 6ന് ആരംഭിക്കും. 18 വരെ ഉച്ചയ്ക്ക് 12.30ന് കേരളത്തിലെ 9 കോളേജ് കേന്ദ്രങ്ങളിലാണ് മത്സരം നടക്കുക. 2030ൽ ഐക്യരാാഷ്ട്ര സംഘടന നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രസംഗവിഷയം. പ്രാഥമിക തലത്തിൽ വിജയികളാകുന്നവർക്കും തിരഞ്ഞെടുക്കപ്പെടുന്ന 4 പേർക്കുമായി കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ പ്രഭാഷണ കലയെക്കുറിച്ച് പഠനക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 22, 23 തീയതികളിലാണ് ഫൈനൽ.