scb-vadakkekkata-
ഈശ്വര വിലാസം ലൈബ്രറി ആൻഡ് റീഡിംഗ് റൂം കുട്ടികൾക്കായി സംഘടിപ്പിച്ച കവിതാ പാരായണം.

പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഈശ്വരവിലാസം ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കവിതാ പാരായണം നടത്തി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.ജി. ത്യാഗരാജൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി, പി.വി. പുരുഷോത്തമൻ, പി.പി. വിനോദ്, ഷെറീന ബഷീർ, ആലീസ് ജോസി, ഉഷാ ജോഷി, ലൈജു ജോസഫ്, കെ.വി. സൽമ തുടങ്ങിയവർ സംസാരിച്ചു.