കോലഞ്ചേരി: ആധുനിക ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കിയ 'കനിവ് 108' ജീവൻരക്ഷാ ആംബുലൻസ് ഇനി കുന്നത്തുനാട്ടിൽ 24 മണിക്കൂറും സൗജന്യ സേവനമൊരുക്കും. കുന്നത്താനാട്ടിലേയ്ക്ക് അനുവദിച്ച ആംബുലൻസുകൾ വടവുകോട്ടിലും, പൂതൃക്കയിലും സേവന സന്നദ്ധരായി. ആധുനിക നിലവാരത്തിലുള്ള ആംബുലൻസിൽ ഡ്രൈവർക്കു പുറമെ പ്രത്യേകം പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷന്റെ സേവനവും ലഭ്യമാവും.

രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമെങ്കിൽ അടിയന്തര ശുശ്രൂഷ നൽകുകയും ചെയ്യും.റോഡപകടങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നതെങ്കിലും എല്ലാ തരം അപകടങ്ങളും 'കനിവ് 'കൈകാര്യം ചെയ്യും. അതിനിടെ ആംബുലൻസിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ ആംബുലൻസുടമകൾ നടത്തുന്ന വ്യാജ പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കനിവ് 108 ആബുലൻസ് ടീം വ്യക്തമാക്കി. വ്യാജ പ്രചരണങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും ടീം അറിയിച്ചു. എമർജൻസി മെഡിസിൻസ്, ഓക്‌സിജൻ സിലിണ്ടറുകൾ, ശ്വാസതടസങ്ങൾ നീക്കാനുള്ള ഉപകരണങ്ങൾ, ഹൃദ്റോഗ സംബന്ധമായ അത്യാധുനിക സജ്ജീകരണങ്ങൾ എന്നിവ ആംബുലൻസിലുണ്ട്. മൃതദേഹം കൊണ്ടു പോകുന്നതിന് സേവനം ലഭിക്കില്ല.

വിളിക്കൂ 108 ലേക്ക്

ടോൾഫ്രീ നമ്പർ

ആംബുലൻസിന്റെ സൗജന്യ സേവനം

പ്രത്യേകം തയ്യാറാക്കിയ കോൾസെന്റർ സംവിധാനം

മൊബൈലിൽ നിന്നോ ലാന്റ് ഫോണിൽ നിന്നും സൗജന്യമായി വിളിയ്ക്കാം

അപകടസ്ഥലം തിരിച്ചറിഞ്ഞ് എത്തിച്ചേരുന്ന വിധത്തിലാണ് സേവനം

അതത് സ്ഥലങ്ങളിലേക്കുള്ള ആംബുലൻസ് സേവനം ലഭിക്കും

വീട്ടിലുണ്ടാകുന്ന അത്യാഹിതങ്ങൾക്കും ഉപയോഗിക്കാം