n-c-mohanan
ഓർക്കിഡ് നഗർ റസിഡൻസ് അസ്സോസിയേഷന്റെ വാർഷികസമ്മേളനം ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു.

പെരുമ്പാവൂർ: ഓർക്കിഡ് നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷികം ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സ്ഥാപിച്ച 10 നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. എം ജിജിമോൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനമൈത്രി പൊലീസ് കോർഡിനേറ്റർ ശിവപ്രസാദ്, റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത്തല പ്രസിഡന്റ് സണി തുരുത്തിയിൽ, ഷാജി തോമസ്, സോഫി അജിത്ത്, എം.ഐ വർഗീസ് എന്നിവർ പ്രസംഗിച്ചു.