ammachirak
കാക്കൂർ കാഞ്ഞിരപ്പള്ളി മനാംഗം ഹരീഷ്.ആർ.നമ്പൂതിരിപ്പാടിന്റെ മുപ്പത്തിയെട്ടാമത്തെ പുസ്തകം അമ്മച്ചിറക് കുഞ്ഞെഴുത്തിന്റെ കൂട്ടുകാർ ഒത്തുചേർന്ന് പ്രകാശനം ചെയുന്നു

കൊച്ചി: ബാലസാഹിത്യകാരൻ കാക്കൂർ കാഞ്ഞിരപ്പള്ളി മനാംഗം ഹരീഷ്.ആർ.നമ്പൂതിരിപ്പാടിന്റെ മുപ്പത്തിയെട്ടാമത്തെ പുസ്തകം അമ്മച്ചിറക് കുഞ്ഞെഴുത്തിന്റെ കൂട്ടുകാർ ഒത്തുചേർന്ന് പ്രകാശനം ചെയ്തു. 76 ബാലകവിതകളുടെ സമാഹാരമാണ് ബാലസാഹിത്യകാരൻമാരുടെ കൂട്ടായ്മയിൽ പ്രകാശനം ചെയ്തത്.

മദ്ധ്യകേരളത്തിലെ ബാലസാഹിത്യകാരന്മാർ ചേർന്ന് രൂപീകരിച്ച കുഞ്ഞെഴുത്തിന്റെ കൂട്ടുകാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് തൃശൂർ സാഹിത്യ അക്കാഡമി ഇടപ്പള്ളി ചങ്ങമ്പുഴ ഹാളിൽ വച്ച് പുസ്തകം പ്രകാശനം ചെയ്തത്. എൻ.എം നൂലേലി , ജോസ് ഗോതുരുത്ത്, ഷാജി മാലിപ്പാറ, സുമതിക്കുട്ടി ,ജെ ആർ കുറുപ്പ് ഏറ്റുമാനൂർ , ഡോ.ശ്രീകുമാർ , സന്ധ്യ അറക്കൽ ,പി ബി രമാദേവി,തുടങ്ങിയ ഇരുപത്തിയഞ്ചോളം ബാലസാഹിത്യകാർ ചടങ്ങിൽ പങ്കെടുത്തു. മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളിൽ പലതവണയായി പ്രസിദ്ധീകരിക്കപ്പെട്ട കൊച്ചുകൊച്ച് കവിതകളാണ് അമ്മച്ചിറകിൽ ഉള്ളത്.