മൂവാറ്റുപുഴ: ബ്ലോക്കിൽ സ്പർശ് ഊർജ്ജിത കുഷ്ഠരോഗ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സുഭാഷ് കടക്കോട് ഉദ്ഘാടനം ചെയ്തു. പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ആരക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ജോളി, മെഡിക്കൽ ഓഫീസർ ഡോ.ആൻസിലി ഐസക്, ഹെൽത്ത് സൂപ്പർവൈസർ എം. കെ.ഹസൈനാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ മാത്യു, പബ്ലിക് നേഴ്‌സ് സൂപ്പർ വൈസർ ഓമന എന്നിവർ സംസാരിച്ചു. 12ന് സമാപിക്കും.