smhss
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ വാർഷികാഘോഷം വി.വി. സഭ പ്രസിഡണ്ട് ഇ.കെ. ഭാഗ്യനാഥൻ, സ്‌കൂൾ മാനേജർ എൻ.എസ്. അജയ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃ ദിനാചരണവും വി.വി. സഭ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് ശോണ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക എ.ജി. ജെയ്‌സി റിപ്പോർട്ട് അവതരിപ്പിച്ചു. വി.വി. സഭ സെക്രട്ടറി എ.എ. മുരുകാനന്ദൻ, സ്റ്റാഫ് സെക്രട്ടറി ടി.എ. ബാബുരാജ്, രാധിക സതീഷ്, ആശ ജഗദീഷ്, വി.ടി. സൂരജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്. അജയ് നിർവഹിച്ചു. ജോലിയിൽ നിന്ന് വിരമിക്കുന്ന സ്‌കൂൾ സ്റ്റാഫ് കെ.എം. വിമലയ്ക്ക് യാത്രഅയപ്പ് നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.