കൊച്ചി: അന്താരാഷ്ട്ര കാൻസർ ദിനമായ നാളെ (ചൊവ്വ) മിഷൻ കാൻസർ കെയർ പദ്ധതിക്കായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി ബി.പി.സി.എൽ കൊച്ചി റിഫൈനറി കൈകോർക്കുന്നു.
ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ രോഗികൾക്ക് സാമ്പത്തിക സഹായവും വിഗ്ഗിനായി മുടിയും മുറിച്ചുനൽകും.
വൈകിട്ട് മൂന്നിന് ആശുപത്രി അങ്കണത്തിൽ ചേരുന്ന പൊതുയോഗത്തിൽ കാൻസർ രോഗവിഭാഗം മേധാവി ഡോ. വി.പി. ഗംഗാധരന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ഫിനാൻസ് ചീഫ് ജനറൽ മാനേജർ ജി. അനന്തകൃഷ്ണൻ കുട്ടികളുടെ കാൻസർ ചികിത്സാസംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് ധാരണാപത്രം കൈമാറും. ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ പി. മുരളീമാധവൻ മുഖ്യപ്രഭാഷണം നടത്തും. റിഫൈനറി എച്ച്.ആർ ജനറൽ മാനേജർ കുര്യൻ പി.ആലപ്പാട്ട്, പി.ആർ ആൻഡ് അഡ്മിൻ ജനറൽ മാനേജർ ജോർജ് തോമസ്, സി.എസ്.ആർ ചീഫ് മാനേജർ വിനീത് എം.വർഗീസ് , ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വർഗീസ്, ആശുപത്രി ചെയർമാൻ എം.ഒ. ജോൺ, സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് ഡോ. ഹസീന മുഹമ്മദ്, ഡയറക്ടർമാരായ അഡ്വ.ബി.എ. അബ്ദുൾ മുത്തലിബ്, പി.വി. അഷറഫ്, നവാസ് അബ്ദുള്ള, ജെബി മേത്തർ ഹിഷാം, സി.പി.ആർ ബാബു, ഇക്ബാൽ വലിയവീട്ടിൽ എന്നിവരും പ്രസംഗിക്കും.