ഫോർട്ടുകൊച്ചി: പുതുവർഷാഘോഷ കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലാതെ പൂർത്തീകരിച്ച ഫോർട്ടുകൊച്ചി സി.ഐ. മനു രാജ്, എസ്.ഐ. ജിൻസൺ എന്നിവരെ ആദരിച്ചു. കൊച്ചിൻ വികസന വേദിയുടെ ആഭിമുഖ്യത്തിൽ നടന്നചടങ്ങ് കെ.ബി.അഷറഫ് ഉദ്ഘാടനം ചെയ്തു. ജബാർ.കെ.ബി.അദ്ധ്യക്ഷത വഹിച്ചു. ഷമീർ വളവത്ത്, അയൂബ് സുലൈമാൻ, ഇന്ദുജ്യോതിഷ്, കെ.ബി.സലാം തുടങ്ങിയവർ സംബന്ധിച്ചു.