banar-jadha-
അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബാനർ ജാഥ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ജാഥ ക്യാപ്ട ടി.എം.ഹാരിസിന് ബാനർ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബാനർ ജാഥ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ജാഥ ക്യാപ്ടൻ ടി.എം.ഹാരിസിന് ബാനർ കൈമാറി ഉദ്ഘാടനം ചെയ്തു. മാറാടി മണ്ണത്തൂർ കവലയിൽ നടന്ന യോഗത്തിൽ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി, സെക്രട്ടറി എൻ.പി.പോൾ, ജാഥാ വൈസ് ക്യാപ്ടൻ എം.ജി.പ്രസാദ്, ഡയറക്ടർ കെ.കെ.വിജയൻ, സീന ബോസ്, കെ.എ.സനീർ, ഒ.സി.ഏലിയാസ്, സൂരജ്.പി.എബ്രാഹം എന്നിവർ സംസാരിച്ചു.