ആലുവ: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി യൂണിയൻ അംഗമായിരുന്ന മാദ്ധ്യമ പ്രവർത്തകൻ സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്' നൽകുന്നു. 2019ൽ പ്രസിദ്ധീകരിച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ജില്ലയിലെ ലേഖകരുടെ റിപ്പോർട്ടുകൾ പരിഗണിക്കും.

ജില്ലയിലെ മാദ്ധ്യമ പ്രവർത്തകർക്ക് അപേക്ഷിക്കാം. പത്രവാർത്തകളുടെ ഒറിജിനൽ കോപ്പിയും ദൃശ്യമാദ്ധ്യമ പ്രവർത്തകർ വാർത്തകളുടെ സി.ഡിയും ഫെബ്രുവരി അഞ്ചിനകം സെക്രട്ടറി, കെ.ജെ.യു ജില്ലാ കമ്മിറ്റി, പ്രസാദ് ബിൽഡിംഗ്, ബ്രിഡ്ജ് റോഡ്, ആലുവ എന്ന വിലാസത്തിൽ അയക്കണം. ഫെബ്രുവരി എട്ടിന് കളമശേരിയിൽ ജില്ലാ സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി അവാർഡ് കൈമാറും.