മൂവാറ്റുപുഴ: സാംസ്കാരിക വകുപ്പ് സ്ഥാപനമായ ബുക്ക് മാർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേള 3ന് (തിങ്കൾ) ആരംഭിക്കും. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് നടക്കുന്ന യോഗത്തിൽ മേളയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശിധരൻ നിർവഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാഡമി, തുടങ്ങി 15ഓളം സർക്കാർ പ്രസിദ്ധീകരണസ്ഥാപനങ്ങളുടെയും സ്വകാര്യ പ്രസാധകരുടെയും പുസ്തകങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള നടത്തുന്നത്.എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7വരെ നടക്കുന്ന മേളയിൽ പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടാകും.മേള 7ന് സമാപിക്കും.