ആലുവ: ലൈസൻസ് ഫീസ് ഏഴിരട്ടി വർദ്ധിപ്പിച്ച് വ്യാപാരികളെ ആലുവ നഗരസഭ പിഴിയുന്നതായുള്ള ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം താലൂക്ക് വികസന സമിതി യോഗത്തിൽ വ്യക്തമാക്കി.
താലൂക്ക് വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധി ഡൊമിനിക്ക് കാവുങ്കലാണ് വിഷയം അവതരിപ്പിച്ചത്. ലൈസൻസിക്ക് നൽകിയ നഗരസഭയുടെ രസീത് സഹിതമാണ് ഡൊമിനിക്ക് വിഷയം ഉന്നയിച്ചത്.. കഴിഞ്ഞവർഷം ലൈസൻസ് പുതുക്കാത്തവർക്കാണ് നഗരസഭ ഉദ്യോഗസ്ഥർ പിഴയും പിഴപ്പലിശയും ഉൾപ്പെടെ ഏഴിരട്ടി തുക ചുമത്തിയത്. 2000 രൂപ അടക്കേണ്ടവർക്ക് ലേറ്റ് ഫീ എന്നിനത്തിൽ 10763 രൂപയും പിഴയായി 2000 രൂപയും എഴുത്തുകൂലിയായി 10 രൂപയുമാണ് നൽകിയിരിക്കുന്നത്. ആകെ 14823 രൂപയാണ് വ്യാപാരി നൽകേണ്ടത്. ഇതുപോലെ ലൈസൻസ് തുക അടയ്ക്കാൻ മുടങ്ങിയവർ വൻതുക അടയ്ക്കാൻ നിർബന്ധിതരായി