ആലുവ: എൻ.എ.ഡി ശിവഗിരി സചേതന ലൈബ്രറി മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ജില്ലാ ലൈബ്രറി കൗൻസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'ഗാന്ധിജിയുടെ പ്രസക്തി; ഇന്ന് ' എന്ന വിഷയത്തിൽ ക്ളാസെടുത്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബാലവേദി സെക്രട്ടറി രോഹിത് സുരാജ് ഇന്ത്യൻ ഭരണഘടന ആമുഖം വായിച്ചു. വി.എസ്.ഗോപകുമാർ, എം.എസ്. സുരാജ് കുമാർ, അജാസ് കരീം, രാമകൃഷ്ണൻ കെ.ബി, ഷഫീഖ് കബീർ എന്നിവർ നേതൃത്വം നൽകി.