നെടുമ്പാശേരി: കുന്നുകര എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിദ്യാർത്ഥിനി കൂട്ടായ്മയായ നീരുപയുടെ ആഭിമുഖ്യത്തിൽ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ളാസുകളിലെ വിദ്യാർത്ഥിനികൾക്കായി മോട്ടിവേഷനൽ ക്ലാസും യോഗാ ക്ലാസ്സും സംഘടിപ്പിച്ചു. കേരളാ പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ മേരി കുര്യൻ മുഖ്യാതിഥിയായിരുന്നു. യോഗാചാര്യൻ ഷജീഷ് ചന്ദ്രൻ യോഗാ ക്ലാസ്സിനു നേതൃത്വം നല്കി. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം, കോർഡിനേറ്റർ ലക്ഷ്മി നായർ എന്നിവർ സംസാരിച്ചു.